
പാലോട്:നാലു വർഷം മുൻപ് മലയോര ഹൈവേയിൽ ഉൾപ്പെടുത്തി നിർമ്മാണം ആരംഭിച്ച പെരിങ്ങമ്മല, തെന്നൂർ റോഡിൽ കൊച്ചുകരിക്കകം മുതൽ കൊച്ചുക്കരിക്കകം പാലം വരെ ടാറിംഗ് നടക്കാത്തതിലും കൊച്ചുകരിക്കകം പാലം പുതുക്കിപ്പണിയാത്തതിലും പ്രതിഷേധിച്ച് കോൺഗ്രസ് പെരിങ്ങമ്മല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ ആനാട് ജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തന്നിമൂട് ഷംസുദീൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ഡി. രഘുനാഥൻ നായർ,ബ്ലോക്ക് പ്രസിഡന്റ് ബി. സുശീലൻ, ബി. പവിത്രകുമാർ, പാലോട് മണ്ഡലം പ്രസിഡന്റ് പി. എൻ. അരുൺകുമാർ,സലിം പള്ളിവിള,തെന്നൂർ ഷിഹാബ്, ഷാജഹാൻ, റസിയ അൻസാർ, റാണി, തെന്നൂർ സന്തോഷ്,ഹാഷിം എസ്,സജീർഖാൻ,ഭുവനേന്ദ്രൻ,അംജത് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |