
പാലോട്: പച്ച ഗവ.എൽ.പി സ്കൂളിൽ വിളവെടുപ്പുത്സവം നടന്നു.ഈ വേനലിലും സ്കൂൾ വളപ്പിൽ ചെഞ്ചീരയും, പച്ച ചീരയും, കത്തിരിയും, വഴുതണയും, കോളിഫ്ലവറും, കാബേജും, വളർന്നു നിൽക്കുന്ന കാഴ്ച മനോഹരമാണ്. നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവൻ വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് അരുൺകുമാർ അദ്ധ്യക്ഷനായി. ഡോ.അജീഷ് വൃന്ദാവനം കൃഷി അനുഭവങ്ങൾ പങ്കുവച്ചു.പാലോട് എ.ഇ.ഒ ഷീജ,നന്ദിയോട് കൃഷി ഓഫീസർ ചന്ദന,മുൻ പി.ടി.എ പ്രസിഡന്റുമാരായ ടി.എൽ.ബൈജു, ശ്രീജിത്ത് പവ്വത്തൂർ,പി.ടി.എ അംഗം രാജേഷ്, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.എച്ച്.എം.ഇൻ ചാർജ് ബീന.കെ.ആർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബി.എസ്.ആത്മരാജ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |