SignIn
Kerala Kaumudi Online
Thursday, 22 October 2026 11.32 PM IST

വേനലിൽ വാടി ക്ഷീരമേഖല

കല്ലറ: വേനലിൽ തളർന്ന് ക്ഷീരമേഖല,സൂര്യ താപത്തിൽ വാടി പശുക്കൾ. നാടൻ പശുക്കൾക്ക് ഉൾപ്പെടെ ജേഴ്സി, സിന്ധി, ബ്രൗൺ,എച്ച്.എഫ് തുടങ്ങിയവയ്ക്ക് ചൂട് താങ്ങാനുള്ള ശേഷിയും താരതമ്യേന കുറവാണ്. ചൂടു മൂലം പാലുത്പാദനത്തിൽ 50 ശതമാനം വരെ കുറവുണ്ടാകുന്നതായും കർഷകർ സാക്ഷ്യപ്പെടുത്തുന്നു. ഇതിന് പുറമെയാണ് പുല്ലിന്റെ ലഭ്യതയിലുണ്ടാകുന്ന കുറവും.

വൈക്കോലിന്റെ ലഭ്യതക്കുറവാണ് കൂട്ടത്തിൽ ഏറ്റവും വലിയ പ്രതിസന്ധിയുണ്ടാക്കുന്നത്. കാലിത്തീറ്റ വിലയിലെ വർദ്ധനയും കർഷകർക്ക് ഇരുട്ടടിയായിട്ടുണ്ട്. പാലുത്പാദനത്തിലെ കുറവിൽ നട്ടം തിരിയുമ്പോഴാണ് പരിപാലനച്ചെലവ് അധികരിക്കുന്നത്. ചെലവിന്റെ പകുതി പോലും വരുമാനമായി കിട്ടുന്നില്ലെന്നാണ് ക്ഷീരകർഷകർ പറയുന്നത്. വരുന്ന രണ്ടുമാസങ്ങളിൽ പ്രശ്നം രൂക്ഷമാകാനിടയുണ്ടെന്നും ഇവർ ആശങ്കപ്പെടുന്നു. ഈ മാസങ്ങളിൽ സാധാരണയുള്ളതിലും പകുതി മാത്രമേ പാൽ ലഭിക്കുകയുള്ളൂവെന്ന് ക്ഷീരസംഘം ജീവനക്കാരും പറയുന്നു.

തകരുന്ന ക്ഷീര മേഖല

മുൻ വർഷങ്ങളെ അപേക്ഷിച്ച് പശു വളർത്തലിൽ വലിയ കുറവുമാണ്. മൂന്ന് പശുവിൽ നിന്ന് ഒരു പശു എന്ന നിലയിലേക്ക് കുറഞ്ഞതായാണ് കണക്കുകൾ. ജോലിക്ക് ആനുപാതികമായി വരുമാനം ലഭിക്കാത്തതു തന്നെയാണ് കാരണം. ഈ അവസ്ഥ തുടരുകയാണെങ്കിൽ പാലിനും പാലുത്പന്നങ്ങൾക്കും വില വൻതോതിൽ ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ.

ശ്രദ്ധിക്കുക

തളർച്ച, ഭക്ഷണം വേണ്ടായ്ക, പനി, നുരയുംപതയും വരൽ, വായതുറന്ന ശ്വസനം, പൊള്ളിയപാടുകൾ

വിദഗ്ദ്ധ ചികിത്സ നൽകണം. വെള്ളം നനച്ച് നന്നായി തുടയ്ക്കണം. ധാരാളം വെള്ളം നൽകണം.

പച്ചപ്പുല്ല് കുറവാണെങ്കിൽ പച്ചിലകൾ,ഓല എന്നിവ നൽകാം

വെയിലത്ത് തുറസായ സ്ഥലങ്ങളിൽ കെട്ടിയിടരുത്

ധാതുലവണങ്ങളും വിറ്റാമിൻ മിശ്രിതവും നൽകുക

ദിവസവും ഒരു തവണയെങ്കിലും കുളിപ്പിക്കുക

തളർച്ച പ്രകടമാക്കിയാൽ ഡോക്ടറുടെ നിർദേശം സ്വീകരിക്കുക

തൊഴുത്തിൽ ഫാൻ വെയ്ക്കാം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL