
പാലോട്: നന്ദിയോട് ആനാട് കുടിവെള്ള പദ്ധതി അടിയന്തരമായി പൂർത്തീകരിച്ച് കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നന്ദിയോട്, കുറുപുഴ മണ്ഡലം കമ്മിറ്റികൾ സംഘടിപ്പിച്ച രാപകൽ സമരം സമാപിച്ചു.നന്ദിയോട് സംഘടിപ്പിച്ച സായാഹ്ന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എം.ലിജു ഉദ്ഘാടനം ചെയ്തു.ആനാട് ജയൻ, ബി.ആർ.എം.ഷഫീർ,ഇ.ഷംസുദ്ദീൻ,അഡ്വ.കല്ലറ അനിൽകുമാർ,ഷാനവാസ് ആനക്കുഴി, രഘുനാഥൻ നായർ,പച്ച രെവി,ബി.പവിത്രകുമാർ, ശൈലജാ രാജീവൻ, പത്മാലയം മിനിലാൽ,ബി.എൽ.കൃഷ്ണപ്രസാദ് തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനം അഡ്വ.ടി. ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.പി.എസ്.ബാജിലാൽ അദ്ധ്യക്ഷനായി.രമണി.പി.നായർ, ആനാട് ജയചന്ദ്രൻ, ബി.സുശീലൻ,ഡോ.സുഷമ, വാമനപുരം രവീന്ദ്രൻ നായർ, വെഞ്ഞാറമൂട് സനൽ, പി.രാജീവൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |