ആര്യനാട്:എസ്.എൻ.ഡി.പി യോഗം വനിതാസംഘം ആര്യനാട് യൂണിയന്റെ വാർഷിക പൊതുയോഗം ഇന്ന് ഉച്ചയ്ക്ക് 2.30ന് യൂണിയൻ ഹാളിൽ നടക്കും.വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സുനി ടീച്ചർ അദ്ധ്യക്ഷത വഹിക്കും.ആര്യനാട് യൂണിയൻ ഭാരവാഹികൾ,വനിതാ സംഘം ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.എല്ലാ വനിതാ സംഘം പ്രവർത്തകരും യോഗത്തിൽ പങ്കെടുക്കണമെന്ന് വനിതാ സംഘം യൂണിയൻ സെക്രട്ടറി പി.വി.ശ്രീലത അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |