SignIn
Kerala Kaumudi Online
Thursday, 22 October 2026 6.48 PM IST

ആറ്റുകാലിൽ തിരക്കേറി: മണക്കാട് ശാസ്താവിന്റെ എഴുന്നള്ളത്ത് ഇന്ന്

 ജയറാമിന്റെ പഞ്ചാരിമേളവും

തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന്റെ നാലാം നാളായ ഇന്നലെ ഭക്തരുടെ അഭൂതപൂർവമായ തിരക്ക്. പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ഭക്തരെത്തിക്കൊണ്ടേയിരുന്നു. ഇന്ന് ഞായർ കൂടിയായതിനാൽ തിരക്കേറും. നടൻ ജയറാമിന്റെ നേതൃത്വത്തിലുള്ള പഞ്ചാരിമേളവും ഇന്നാണ്. വൈകിട്ട് ആറിനാണ് പഞ്ചാരിമേളം. ക്ഷേത്രത്തിന് മുന്നിലെ മൈതാനത്തിലാണ് മേളം നടക്കുക. വലിയൊരു ആസ്വാദനസംഘം തന്നെ മേള സ്ഥലത്തെത്തും.

ഈ സമയം ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മണക്കാട് ശാസ്താക്ഷേത്രത്തിൽ നിന്നും ആറ്റുകാലിലേക്കുള്ള ആചാരപരമായ എഴുന്നള്ളത്ത് ഇന്ന് നടക്കും. മണക്കാട് ശാസ്താക്ഷേത്രത്തിൽ വെള്ളിയാഴ്ച ഉത്സവത്തിന് കൊടിയേറി. ആറ്റുകാലമ്മയുടെ സഹോദരനെന്ന് വിശേഷിപ്പിക്കുന്ന മണക്കാട് ശാസ്താവിന്റെ ആനപ്പുറത്ത് എഴുന്നള്ളത്തിനെ ക്ഷേത്രവും ഭക്തരും വരവേൽക്കും. ഇന്ന് വൈകിട്ടാണ് എഴുന്നള്ളത്ത് പുറപ്പെടുന്നത്. ഈ സമയം ആറ്റുകാൽ ക്ഷേത്രനട അടച്ചിരിക്കും. മുന്നിലെത്തുന്ന ശാസ്താവിന്റെ എഴുന്നള്ളത്തിന് ക്ഷേത്രം ഭാരവാഹികൾ തട്ടപൂജ നടത്തും. തുടർന്ന് ക്ഷേത്രത്തിന് പിന്നിലൂടെ എഴുന്നള്ളത്ത് കൊഞ്ചിറവിള ഭഗവതിക്ഷേത്രത്തിലേക്ക് പോകും. ആറ്റുകാലുമായി ബന്ധപ്പെട്ട മറ്റ് ക്ഷേത്രങ്ങളിലേക്കും എഴുന്നള്ളത്ത് കടന്നുപോകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL