
തിരുവനന്തപുരം: ശ്രീവിശ്വസംസ്കാരവേദിയുടെ നേതൃത്വത്തിൽ നടന്ന ആലുവ സർവമത സമ്മേളന ശതാബ്ദി ആഘോഷത്തിന്റെ സമാപന സമ്മേളനം ഡോ.മോഹൻ ഗോപാൽ ഉദ്ഘാടനം ചെയ്തു.ഡോ.ഷാജി പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു.സ്വാമി ബോധിതീർത്ഥ അനുഗ്രഹ പ്രഭാഷണം നടത്തി.മുൻമന്ത്രി സി.ദിവാകരൻ,രാജേന്ദ്രൻ മുരുക്കുംപുഴ,സനൽകുമാർ കടകംപള്ളി,ചേങ്കോട്ടുകോണം സുരേന്ദ്രൻ, കെ.എസ്.ശിവരാജൻ, ഡോ.എം.ആർ.തമ്പാൻ,സിംല രാജീവൻ,എസ്.സുവർണകുമാർ,ഡോ.പ്രസന്നകുമാർ,കെ.എ.ബാഹുലേയൻ, ഡോ.കെ.സുശീല ടീച്ചർ,കെ.എസ്.സുരേഷ് ചേങ്കോട്ടുകോണം തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ കെ.ബാഹുലേയൻ,ഡോ.കെ.സുശീല ടീച്ചർ,പ്രശാന്ത് ഈഴവൻ,യമുന പ്രസാദ്,ആലുവിള അജിത്ത് എന്നിവരെ ആദരിച്ചു.സമാപന സമ്മേളനത്തിന് മുന്നോടിയായി നടത്തിയ സെമിനാർ ഡോ.ഷാജി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.സർവമത സമ്മേളനത്തിന്റെ കാലിക പ്രസക്തി എന്ന വിഷയത്തിൽ പ്രൊഫ.എസ്.ശിശുപാലൻ പ്രബന്ധം അവതരിപ്പിച്ചു.രാധാകൃഷ്ണൻ ആലുംമൂട്ടിൽ മേഡറേറ്ററായിരുന്നു. പ്രൊഫ.അബ്ദുൽ റഷീദ്, ഘോഷ് ശ്രീധർ, സി.രാജേന്ദ്രൻ, മലയാലപ്പുഴ സുധൻ, നടരാജൻ ഉള്ളൂർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |