
ആറ്റിങ്ങൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ, ചിറയിൻകീഴ് നിയോജക മണ്ഡലം സംയുക്ത യോഗം ആറ്റിങ്ങൽ വ്യാപാര ഭവനിൽ ജില്ലാ ജനറൽ സെക്രട്ടറി ബി.ജോഷി ബാസു ഉദ്ഘാടനം ചെയ്തു.ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് ജെ.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ഭാരവാഹികളായ ബി.മുഹമ്മദ് റാഫി,ആർ.അനിൽ കുമാർ,എ.ജെ.ഷഹാർ,എ.കെ.സുലൈമാൻ,സംസ്ഥാന കൗൺസിൽ അംഗങ്ങളായ എൻ.എസ്.സജു,ബൈജുചന്ദ്രൻ,എ.ആർ.ഷാജു,എസ്.ഷൈൻ,നിയോജക മണ്ഡലം ഭാരവാഹികളായ സജികുമാർ,അൻസർ മംഗലപുരം തുടങ്ങിയവർ പങ്കെടുത്തു.നഗരസഭാ മാർച്ചും ധർണയും 20ന് രാവിലെ 10ന് കച്ചേരി നടയിൽ നിന്ന് പ്രകടനത്തോടു കൂടി ആരംഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |