SignIn
Kerala Kaumudi Online
Thursday, 22 October 2026 7.57 PM IST

തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ്

medical-camp

വർക്കല: സതേൺ റെയിൽവേയുടെ കീഴിൽ നടപ്പിലാക്കുന്ന റീഡെവലപ്മെന്റ് ഒഫ് വർക്കല-ശിവഗിരി റെയിൽവേ സ്റ്റേഷൻ പ്രോജക്ടിലെ നിർമ്മാണ തൊഴിലാളികൾക്കും ജീവനക്കാർക്കുമായി ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലും സോളിഡ് സ്ട്രക്ചർ എൻജിനിയേഴ്സും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു .

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ ഉദ്ഘാടനം ചെയ്തു. പ്രോജക്ട് ടീം ലീഡർ എ.കതിർവേൽ അദ്ധ്യക്ഷത വഹിച്ചു.

ആർ.എം.ഒ ഡോ.കെ.ജോഷിയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ ജനറൽ മെഡിസിൻ, ഓർത്തോ,ജനറൽ സർജറി എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാർ പരിശോധന നടത്തി. തൊഴിലാളികൾക്ക് വിവിധ ടെസ്റ്റുകളും മരുന്നുകളും സൗജന്യമായി നൽകി.പ്രോജക്ട് മാനേജർ ശശി പിള്ള,ഡോ.സൗമ്യ,കെ റെയിൽ കോഓർഡിനേറ്റർ ജയേഷ് എന്നിവർ സംസാരിച്ചു. ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്.ഷാജി സ്വാഗതവും റെയിൽസേഫ്ടി മാനേജർ എസ്.അനിൽ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL