
വിഴിഞ്ഞം: ചൊവ്വരയിൽ വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധനെയും ചെറുമകളെയും ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.പള്ളിച്ചൽ വെടിവച്ചാൻകോവിൽ പാരൂർകുഴി എസ്.എൻ.ഡി.പി മന്ദിരത്തിന് സമീപം മണ്ണാറക്കൽവിള വീട്ടിൽ സൗഗന്ദ്.എസ്. നായർ (26) നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തത്.
ചൊവ്വര സ്വദേശിയുടെ വീട്ടിൽ കയറിയാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ 3.30 ഓടെയായിരുന്നു സംഭവം. വീട്ടുകാർ പുലർച്ചെ 3ഓടെ ആറ്റുകാൽ പൊങ്കാലയിടാനായി പോയി. 3.30 ഓടെ കതകിൽ ശക്തമായി തട്ടുന്നത് കേട്ട് വാതിൽ തുറന്ന ഉടൻ പ്രതി കൈയിലുണ്ടായിരുന്ന തടിക്കഷണം കൊണ്ട് വൃദ്ധന്റെ മുഖത്തടിക്കുകയായിരുന്നു.പല്ലിന് പൊട്ടലുണ്ട്. ബഹളം കേട്ട് മുറിക്ക് പുറത്തെത്തിയ ചെറുമകളെയും യുവാവ് ആക്രമിച്ചു. എസ്.എച്ച്.ഒ ആർ പ്രകാശ്,എസ്.ഐ പ്രശാന്ത്, എസ്.സി.പി.ഒമാരായ അരുൺ.പി.മണി, സാബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |