SignIn
Kerala Kaumudi Online
Thursday, 22 October 2026 6.06 PM IST

കർഷകർക്കായി ബോധവത്കരണ പരിപാടി

photo

ചിറയിൻകീഴ്: ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്കിന്റെയും ഐ.സി.എം തിരുവനന്തപുരത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വെയർഹൗസ് ഡെവലപ്മെന്റ് റെഗുലേറ്ററി അതോറിട്ടിയുടെ കർഷകർക്ക് വേണ്ടി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഐ.സി.എം ഫാക്കൽട്ടി ഡോ.ആർ.രശ്മി ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് ആർ.ഷാജി അദ്ധ്യക്ഷത വഹിച്ചു.എം.എസ്.വിജയമോഹൻ,എ.മൻസൂർ എന്നിവർ ക്ലാസെടുത്തു.ബാങ്ക് സെക്രട്ടറി വി.വിജയകുമാർ സ്വാഗതം പറഞ്ഞു.ഭരണസമിതി അംഗങ്ങളായ ജി.വ്യാസൻ,വി.സുഭാഷ്,ടൈറ്റസ് തോമസ്,കെ.ഷീജ,എൻ.സാജി,ഐ.സി.എം പ്രോഗ്രാം കോഓർഡിനേറ്റർ അനില.പി.നായർ എന്നിവർ പങ്കെടുത്തു. പങ്കെടുത്ത കർഷകർക്ക് ബാങ്കിന്റെ ഇക്കോ ഷോപ്പിൽ നിന്നുള്ള പച്ചക്കറിത്തൈകളും വിതരണം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL