SignIn
Kerala Kaumudi Online
Thursday, 22 October 2026 6.06 PM IST

പഞ്ചായത്ത് ഓഫീസിന് മുന്നിൽ ബി.ജെ.പി ധർണ

bjp-dharnna

കല്ലമ്പലം: പഞ്ചായത്ത് ഓഫീസിൽ ഏകദേശം 8 ലക്ഷം രൂപയോളം മുടക്കി സ്ഥാപിച്ച സോളാർ പാനൽ പ്രവർത്തനക്ഷമമല്ലാത്തതിൽ പ്രതിഷേധിച്ച് നാവായിക്കുളം പഞ്ചായത്ത് ഓഫീസിന് മുന്നിൽ ബി.ജെ.പി പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ബി.ജെ.പി നാവായിക്കുളം നോർത്ത്,സൗത്ത് ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു ധർണ. കർഷകമോർച്ച ജില്ലാ പ്രസിഡന്റ് മണമ്പൂർ ദിലീപ് ധർണ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നാവായിക്കുളം മണ്ഡലം പ്രസിഡന്റ് പൈവേലിക്കോണം ബിജു, ജനറൽ സെക്രട്ടറി രാജീവ്.ഐ.ആർ,വൈസ് പ്രസിഡന്റുമാരായ മുല്ലനല്ലൂർ ശ്രീകുമാർ,കുന്നത്ത്മല രവി,ബോസ് കുമാർ,പാർലമെന്ററി പാർട്ടി ലീഡർ നാവായിക്കുളം അശോകൻ,നോർത്ത് ഏരിയാ പ്രസിഡന്റ് പത്മകുമാർ,ജനറൽ സെക്രട്ടറി വിജയൻപിള്ള,സൗത്ത് ഏരിയാ ജനറൽ സെക്രട്ടറി പ്രകാശ് പൊന്നറ,പഞ്ചായത്തംഗങ്ങളായ ജിഷ്ണു.എസ്.ഗോവിന്ദ്,കുമാർ.ജി,അരുൺ കുമാർ,നേതാക്കളായ രഘുനാഥക്കുറുപ്പ്,യമുന ബിജു,സണ്ണി,മുരളീധരൻ,മനു,അഭിജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL