വിഴിഞ്ഞം: ഓസ്ട്രിയയിൽ ജോലി വാഗ്ദാനം ചെയ്ത് ബംഗളൂരു അക്ഷയ നഗർ. ആർ.എം നഗറിൽ പ്രവർത്തിക്കുന്ന സ്ഥാപനം 1,50,000 തട്ടിയെടുത്തതായി പരാതി. വിഴിഞ്ഞം കോട്ടപ്പുറം കരിമ്പള്ളിക്കര സ്മിത നിവാസിൽ അഗസ്റ്റിൻ.വൈ (35) ആണ് പരാതി നൽകിയത്. സ്ഥാപനം നടത്തുന്ന വനിത ഉൾപ്പെടെ നാലംഗ സംഘത്തിനെതിരെയാണ് വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ വർഷം സോഷ്യൽ മീഡിയിയിൽ കണ്ട പരസ്യം മുഖേനയാണ് കമ്പനിയുമായി പരാതിക്കാരൻ ബന്ധപ്പെടുന്നത്. ജോലി വാഗ്ദാനം ചെയ്തു ആകെ 3,50,000 രൂപ വിസയ്ക്കും ജോലിക്കുമായി ചെലവാകുമെന്നും 1,50,000 രൂപ നാട്ടിൽ വച്ചും ബാക്കി 2,00,000 രൂപ ആസ്ട്രിയയിൽ ചെന്നിട്ട് നാല് മാസമായി നൽകിയാൽ മതിയെന്നുമാണ് പറഞ്ഞതെന്നും അതിൻ പ്രകാരം ഞാൻ വിസയ്ക് വേണ്ടി ആദ്യ ഗഡുവായ 30,000 കമ്പനിയുടെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തുവെന്നും പരാതിക്കാരൻ പറഞ്ഞു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |