
ആറ്റിങ്ങൽ: വേനൽച്ചൂടിൽ വലയുന്ന പക്ഷിമൃഗാദികൾക്കായി വീട്ടിലിത്തിരി വെള്ളം കരുതി അവരെയും നമ്മുടെ സഹജീവികളായി കാണണമെന്നാവശ്യപ്പെട്ട് ബാലസംഘം സംസ്ഥാനത്തൊട്ടാകെ നടപ്പാക്കിവരുന്ന ക്യാമ്പെയിന് ബാലസംഘം ആറ്റിങ്ങൽ ഏരിയാ കമ്മിറ്റിയിലും തുടക്കമായി.കടയ്ക്കാവൂരിൽ ബാലസംഘം ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ഗെയിറ്റി ഗ്രേറ്റൽ ഉദ്ഘാടനം ചെയ്തു.ബാലസംഘം ജില്ലാ ജോയിന്റ് കൺവീനർ കിരൺദേവ്,ഏരിയാ കൺവീനർ പഞ്ചമം സുരേഷ്,കടയ്ക്കാവൂർ മേഖലാ കൺവീനർ രാഹുൽ.പി,ഏരിയാ കോഓർഡിനേറ്റർ വിഷ്ണുരാജ്,ഏരിയാ എക്സിക്യുട്ടീവ് അംഗങ്ങളായ ശ്രീകല,കൃഷ്ണദാസ്.എസ്,സി.പി.എം കടയ്ക്കാവൂർ ലോക്കൻ കമ്മിറ്റി സെക്രട്ടറി അഫ്സൽ മുഹമ്മദ്,കടയ്ക്കാവൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷീല തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |