
ആറ്റിങ്ങൽ: ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ മേഖലാ സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി കെ.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ മേഖല പ്രസിഡന്റ് ലിജിൻ.വി അദ്ധ്യക്ഷത വഹിച്ചു.ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം വി.ബാലകൃഷ്ണൻ,നോർത്ത് ജില്ലാ പ്രസിഡന്റ് ആർ.എസ്.സജീവ്, ജില്ലാ സെക്രട്ടറി സതീഷ് കണ്ടല, ജില്ലാ വൈസ് പ്രസിഡന്റ് സന്തോഷ്.വി,ജില്ലാ വനിതാ കമ്മിറ്റി സെക്രട്ടറി ഡി.ബിജിന, നോർത്ത് ജില്ലാ കമ്മിറ്റി അംഗം എം.മനോജ്കുമാർ, ആറ്റിങ്ങൽ മേഖല സെക്രട്ടറി വർക്കല സജീവ്, ജോയിന്റ് സെക്രട്ടറി അജിത്ത്.ജി, ട്രഷറർ ദിലീപ്.എം.കെ, മേഖല വനിതാ കമ്മിറ്റി സെക്രട്ടറി ആശ.എൻ.എസ് തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനത്തിൽ മേഖലാ ഭാരവാഹികളായി ലത.ജി (പ്രസിഡന്റ്),ദിലീപ്.എം.കെ,ഗിരീഷ് ബാബു (വൈസ് പ്രസിഡന്റുമാർ),വർക്കല സജീവ് (സെക്രട്ടറി),ജയൻ.ജെ,അജിത് സിംഗ് (ജോയിന്റ് സെക്രട്ടറിമാർ),അജിത്.ജി (ട്രഷറർ), വനിതാ കമ്മിറ്റി ഭാരവാഹികളായി ആശ.എൻ.എസ് (പ്രസിഡന്റ് ),എസ്.ഉൽപ്രേക്ഷ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |