
കിളിമാനൂർ: കിളിമാനൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ യാർഡിന്റെ നവീകരണം ആരംഭിച്ചു. നിർമ്മാണ ഉദ്ഘാടനം ഒ.എസ്.അംബിക എം.എൽ.എ നിർവഹിച്ചു.ഡിപ്പോയിൽ എം.എൽ.എ ഫണ്ടിൽ നിന്ന് തുക വിനിയോഗിച്ച് നിർമിക്കുന്ന ടോയിലറ്റ് കോംപ്ലക്സ് നിർമ്മാണ ഉദ്ഘാടനവും നടന്നു. എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം വിനിയോഗിച്ചാണ് ടോയിലറ്റ് കോംപ്ലക്സ് നിർമ്മിക്കുന്നത്.ഇരു ഉദ്ഘാടന ചടങ്ങിലും പഞ്ചായത്ത് പ്രസിഡന്റ് എൻ.സലിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സരേഷ് കുമാർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി,ജില്ലാ പഞ്ചായത്ത് അംഗം ജി.ജി.ഗിരികൃഷ്ണൻ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണികൃഷ്ണൻ,ജന പ്രതിനിധികളായ എസ്.വി.ഷിബ,എൻ.സരളമ്മ,ഷീല,എൻ.എസ്. അജ്മൽ,സി.പി.എം ഏരിയാ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ, ഫത്തഹുദ്ദീൻ, എ.എം. റാഫി, പുഷ്പാംഗദൻ,വല്ലൂർ രാജീവ്,എസ്.സനു ,എസ്.ഷാനി മോൻ, പ്രമോജ് ശങ്കർ,കെ.വി.അജി തുടങ്ങിയവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |