
വെഞ്ഞാറമൂട്: വ്യാപാരി വ്യവസായി ഏകോപന സമിതി വെമ്പായം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണവും ഇഫ്ത്താർ സംഗമവും സംഘടിപ്പിച്ചു.ചികിത്സാ സഹായ വിതരണം,മാനവ സൗഹൃദ സംഗമം എന്നിവയും നടന്നു. മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.സമിതി യൂണിറ്റ് പ്രസിഡന്റ് ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി അൻസർ അൽഹറം സ്വാഗതം പറഞ്ഞു. കെ.മുഹമ്മദ് ഷാഫി ലഹരി വിരുദ്ധ സന്ദേശവും സമിതി ജില്ലാ ജനറൽ സെക്രട്ടറി ജോഷി ബാസു ചികിത്സാസഹായ വിതരണവും നടത്തി. പിരപ്പൻകോട് സെന്റ് ജോൺസ് ചർച്ച് പുരോഹിതൻ ഫാ.അലോഷ്യസ്,വെമ്പായം ജമാഅത്ത് ചീഫ് ഇമാം ഷഫീഖ് കാസിമി കൊണ്ണിയൂർ,ഊരൂട്ടു മണ്ഡപം തമ്പുരാൻ ക്ഷേത്രം പ്രസിഡന്റ് ശിവശങ്കരപ്പിള്ള എന്നിവർ മാനവ സൗഹൃദ സന്ദേശങ്ങൾ നൽകി.സമിതി വർക്കിംഗ് പ്രസിഡന്റ് ലുബൈദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി വൈ.വിജയൻ ബ്ലോക്ക് പഞ്ചായത്തംഗം നന്ദു,വെഞ്ഞാറമൂട് സി.ഐ അനൂപ് കൃഷ്ണ,മാണിക്കൽ പഞ്ചായത്തംഗം പള്ളിക്കൽ നസീർ,സമിതി യൂണിറ്റ് ട്രഷറർ രാജൻ പൊന്നൊളി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |