കിളിമാനൂർ:കൊടുവഴന്നൂർ സർവീസ് സഹകരണ ബാങ്ക് കേരള ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ ആരംഭിക്കുന്ന കാർഷിക വ്യവസായ സംരംഭം കൊടുവഴന്നൂർ അഗ്രോ പ്രൊഡക്ട്സ് നിർമ്മാണ ശാലയുടെ ശിലാസ്ഥാപനം ഇന്ന് വൈകിട്ട് 5 ന് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.ഒ.എസ്.അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ബാങ്ക് പ്രസിഡന്റ് അഡ്വ.കെ.വിജയൻ സ്വാഗതം പറയും.അടൂർ പ്രകാശ് എം.പി,വി. ജോയി എം.എൽ.എ,വി.ശശി എം.എൽ.എ,ഗോപി കോട്ട മുറിക്കൽ,കോലിയക്കോട് കൃഷ്ണൻ നായർ, ബി.പി.മുരളി എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |