SignIn
Kerala Kaumudi Online
Thursday, 22 October 2026 10.10 PM IST

കിണറുകൾക്കും റീ ചാർജിംഗ് വേണം

കിളിമാനൂർ: കിണറുകളിൽ മഴയുടെ ലഭ്യതയ്ക്കനുസരിച്ച് റീചാർജ്ജിംഗ് കൃത്യമാക്കണമെന്ന് ജലവകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. മഴവെള്ളം സംഭരിക്കാനും റീചാർജ്ജ് ചെയ്യാനുമുള്ള ഇടപെടലുകൾ നടത്തണമെന്നാണ് നിർദ്ദേശം. കുഴൽക്കിണറുകളുടെ അമിത ഉപയോഗമാണ് ഭൂഗർഭ ജലത്തിൽ കുറവുണ്ടാക്കുന്നതിന്റെ ഒരു പ്രധാന ഘടകം. മുൻ വർഷങ്ങളിലൊക്കെ പലയിടങ്ങളിലും കുഴൽക്കിണറുകൾ കുഴിക്കുന്നത് നിരോധിച്ചിരുന്നു. എന്നാൽ ഈ വർഷം ഇതുവരെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. വെള്ളം ലഭിക്കാൻ മറ്റു മാർഗങ്ങളൊന്നുമില്ലാതെ വരുന്ന സാഹചര്യത്തിൽ മാത്രമേ കുഴൽക്കിണറുകൾ ഒരു ഉപാധിയായി കണക്കാക്കാൻ പാടുള്ളൂവെന്നാണ് ഭൂജലവകുപ്പിന്റെ നിർദ്ദേശം. കുഴൽക്കിണറുകൾ അധികമായാൽ ഭൂഗർഭ ജലത്തിന്റെ അളവിൽ മാറ്റം വരാൻ സാദ്ധ്യതയുണ്ടെന്നതാണ് ഈ നിർദ്ദേശത്തിന് പിന്നിൽ. മുൻമാസത്തെ അപേക്ഷിച്ച് ഭൂഗർഭജലം ഏകദേശം ഒരു മീറ്റർ വരെ താഴ്ന്നിട്ടുണ്ട്. ഇത് എല്ലാ വർഷവും വേനലിനോട് അടുക്കുമ്പോഴുള്ള സ്വാഭാവികമായ കുറവാണ്. വേനൽമഴ ലഭിച്ചാലും മൺസൂണിലും അളവ് വീണ്ടും പൂർവസ്ഥിതിയിലെത്തും. ജലക്ഷാമത്തിന്റെ പ്രധാനകാരണം വർദ്ധിച്ച ചൂട് തന്നെയെന്നാണ് ഭൂജലവകുപ്പും വ്യക്തമാക്കുന്നത്.

എന്താണ് ഭൂഗർഭജലം

ഭൂഗർഭജലം എന്നത് ഭൂമിക്കടിയിൽ അടിഞ്ഞുകൂടുന്ന വെള്ളമാണ്. മണ്ണിന്റെയും പാറയുടെയും അയഞ്ഞ കണികകൾക്കിടയിലുള്ള ഇടങ്ങളിലോ പാറകളിലെ വിള്ളലുകളിലോ ഇത് നിലനിൽക്കും. വ്യത്യസ്തതരം പാറകളിലും പ്രദേശങ്ങളിലും വ്യത്യസ്ത അളവിൽ വെള്ളം അടങ്ങിയിരിക്കാം.

റീചാർജിംഗ് മാർഗങ്ങൾ

മേൽക്കൂരയിൽ വീഴുന്ന വെള്ളം പൈപ്പ് വഴി ശുദ്ധീകരിച്ച് കിണറ്റിൽ എത്തിക്കാം

മഴവെള്ളം മണ്ണിലേക്ക് ഇറങ്ങുന്നതിനുള്ള സംവിധാനം

മഴക്കുഴികൾ ഉണ്ടാക്കാം, കൃത്യമായ ശ്രദ്ധയിലൂടെ പെയ്യുന്ന മഴയെ സംഭരിക്കുകയും വെള്ളം സംരക്ഷിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ഭാവിയിൽ വരാൻപോകുന്ന ബുദ്ധിമുട്ടികളെ ഒരു പരിധിവരെ പരിഹരിക്കാം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL