SignIn
Kerala Kaumudi Online
Thursday, 22 October 2026 10.10 PM IST

യുവാവിനെ കൊന്ന് കത്തിച്ച സംഭവം: മൂന്നുപേർ അറസ്റ്റിൽ

1

നാഗർകോവിൽ: കന്യാകുമാരിയിൽ മദ്യപാനത്തിനിടെ കൂട്ടുകാർ ചേർന്ന് യുവാവിനെ അടിച്ചുകൊന്ന് കത്തിച്ച സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.വിരുതുനഗർ തെങ്കാശി വിളാംപട്ടി സ്വദേശി നാഗരാജന്റെ മകൻ ഹരിഹരസുതനെ കൊന്ന സംഭവത്തിലാണ് കന്യാകുമാരി ലീപുരം സ്വദേശി ജോൺ മോഹന്റെ മകൻ റോബർട്ട്‌ സിംഗ്, കണ്ണന്റെ മകൻ ബെർലിൻ,സ്വാമിയാർ മകൻ കണ്ണൻ എന്നിവരെ അറസ്റ്റ് ചെയ്തത്.

ദിവസങ്ങൾക്കു മുൻപ് കന്യാകുമാരി ലീപുരം പാട്ടുക്കുളംകര പുതർമണ്ടിയിൽ 30 വയസുള്ള യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി സ്റ്റാലിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് മരിച്ചത് ഹരിഹരസുതനാണെന്ന് അറിഞ്ഞത്.റോബർട്ട്‌ സിംഗും, ഹരി ഹരസുതനും തൂത്തുക്കുടിയിൽ ഒരുമിച്ച് ജോലി ചെയ്യുകയായിരുന്നു. സംഭവദിവസം നാലുപേരും ചേർന്ന് മദ്യപിച്ചു.അതിനിടെയുണ്ടായ തർക്കത്തിൽ ഹരിഹരസുതനെ അടിച്ചു കൊന്ന് തീയിടുകയായിരുന്നു. പ്രതികളെ പൊലീസ് ചോദ്യം ചെയ്തുവരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL