SignIn
Kerala Kaumudi Online
Thursday, 22 October 2026 10.10 PM IST

ലഹരിക്കടിപ്പെട്ട് എസ്.ഐയെ ആക്രമിച്ചു, ജീപ്പ് തകർത്തു

READ ENGLISH VERSION

നേമം : വാഹന പരിശോധനക്കിടെ രണ്ടുപേർ എസ്.ഐ.യെ മർദ്ദിച്ചു. നേമം പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ ജീപ്പിന്റെ ചില്ലും തകർത്തു. ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കൊലക്കേസ് പ്രതിയടക്കം രണ്ടുപേരെ നേമം പൊലീസ് അറസ്റ്റു ചെയ്തു. ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ പാപ്പനംകോട് ജംഗ്ഷനിലാണ് സംഭവം. വാഹന പരിശോധന നടത്തുകയായിരുന്ന കൺട്രോൾ റൂമിലെ പൊലീസ് സംഘത്തിനുനേരെയാണ് ബൈക്കിലെത്തിയ രണ്ടുപേർ ആക്രമണം നടത്തിയത്. കരിമഠം കോളനിയിലെ ശ്രീക്കുട്ടനെന്നു വിളിക്കുന്ന പ്രവീൺ(19), പേരൂർക്കട കുടപ്പനക്കുന്ന് സ്വദേശി ശരത് (18) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കൊലക്കേസ് ഉൾപ്പെടെ നിരവധി കേസിലെ പ്രതിയാണ് പ്രവീൺ.

കൺട്രോൾ റൂം പൊലീസുമായി വാക്കുതർക്കത്തെ തുടർന്ന് എസ്.ഐയെ കൈയേറ്റം ചെയ്ത ശേഷം സമീപത്തെ തട്ടുകടയിൽ കയറി. അവിടെയും ബഹളമുണ്ടാക്കിയതിനെ തുടർന്ന് നേമം പൊലീസും സ്ഥലത്തെത്തി. ഇരുവരെയും ജീപ്പിൽ കയറ്റി പൊലീസ് സ്റ്റേഷനിലെത്തിച്ചു. അവിടെ ജീപ്പിൽ നിന്നു ഇറങ്ങുന്നതിനിടെ പൊലീസ് ജീപ്പിന്റെ ചില്ല് പ്രതികളിലൊരാൾ കൈ കൊണ്ട് ഇടിച്ചു തകർത്തു. കൈയ്ക്ക് പരിക്കേറ്റ പ്രതിയെ ആദ്യം ശാന്തിവിള താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പ്രതി കൂടുതൽ അക്രമാസക്തനായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. അവിടെവച്ചും കൂട്ടിരിപ്പുകാരെയും രോഗികളെയും അസഭ്യം പറയുകയും അക്രമിക്കാൻ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് കേസെടുത്തിട്ടുള്ളത്. പ്രതികളെ റിമാൻഡു ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL