SignIn
Kerala Kaumudi Online
Thursday, 22 October 2026 10.10 PM IST

മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; പ്രതികൾ പിടിയിൽ

1

തിരുവനന്തപുരം: കരമനയിൽ പ്രവർത്തിക്കുന്ന ഫൈനാൻസ് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ പ്രതികളെ പൊലീസ് പിടികൂടി.പങ്ങോട് സ്വദേശി ഇർഷാദ് (45), അരുവിക്കര സ്വദേശി ഷിജിത (33) എന്നിവരെയാണ് കരമന പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

ഇക്കഴിഞ്ഞ ഡിസംബറിൽ സ്വർണം പൂശിയ വള ഫൈനാൻസ് സ്ഥാപനത്തിൽ പണയം വച്ച് പ്രതികൾ 30,000 രൂപ വാങ്ങി.സംശയം തോന്നിയ സ്ഥാപനത്തിന്റെ ഉടമ വള പരിശോധിച്ചതിൽ മുക്കുപണ്ടമാണെന്ന് കണ്ടെത്തുകയായിരുന്നു.ഇയാൾ ഉടൻ പൊലീസിൽ പരാതി നൽകി.

തുടർന്ന് സി.സി ടിവി ക്യാമറകളും മൊബൈൽ ഫോൺ നമ്പരും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.കരമന സി.ഐ അനൂപ്,എസ്.ഐ സന്ദീപ്,എസ്.ഐ അജിത്ത് കുമാർ,എസ്.ഐ സുരേഷ് കുമാർ,സി.പി.ഒ സജീവ്,സി.പി.ഒ അനില എന്നിവർ ചേർന്നാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്.പ്രതികൾക്കെതിരെ സമാനമായ മറ്റ് പല കേസുകളും നിലവിലുണ്ട്.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL