SignIn
Kerala Kaumudi Online
Thursday, 22 October 2026 10.10 PM IST

കാർ മതിലിലിടിച്ച് തലകീഴായി മറിഞ്ഞു

കാട്ടാക്കട: അമിതവേഗതയിലെത്തിയ കാർ റോഡുവക്കിലെ മതിലിലിടിച്ച ശേഷം തലകീഴായി മറിഞ്ഞു.ലഹരിയിലായിരുന്ന ഡ്രൈവറും കാറിലുണ്ടായിരുന്ന രണ്ടുപരും അത്ഭുതകരമായി രക്ഷപ്പെട്ടു.ശനിയാഴ്ച രാത്രി 12മണിയോടെ കൊറ്റംപള്ളിക്കടുത്തുവച്ചാണ് സംഭവം.ലഹരിയിലായിരുന്ന ഡ്രൈവർ പ്ലാവൂർ സ്വദേശി ഹിറോഷ്(31)നെ നാട്ടുകാർ പൊലീസിലേൽപ്പിച്ചു.സ്റ്റേഷനിലെത്തിയ ഹിറോഷ് മണിക്കൂറുകളോളം ബഹളം വച്ച് സ്റ്റേഷനിലെ ഫർണീച്ചറുകൾ നശിപ്പിക്കുകയും ചെയ്തു.കൊറ്റംപള്ളി ശാരദാലയത്തിൽ ഷീജയുടെ മതിലാണ് തകർത്തത്.വാഹനത്തിനുള്ളിൽ നിന്നും കഞ്ചാവും കണ്ടെടുത്തു.ലഹരി ഉപയോഗിച്ചും യാത്രക്കാരെ ഭയപ്പെടുത്തും വിധം കാറോടിക്കുകയും മതിലിടിച്ച് തകർക്കുകയും ചെയ്ത സംഭവത്തിൽ പൊലീസ് നിസാര വകുപ്പുകൾ ചേർത്താണ് കേസെടുത്തതെന്ന ആക്ഷേപവുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL