ആറ്റിങ്ങൽ: നഗരസഭയുടെ ആഭിമുഖ്യത്തിൽ കുടുംബശ്രീ, ആറ്റിങ്ങൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സഹകരണത്തോടെ ഇന്ന് മെഗാ തൊഴിൽമേള സംഘടിപ്പിക്കും.ഐ.ടി,ഹെൽത്ത് കെയർ,ടെക്നിക്കൽ,സർവീസ് മേഖല,ഓട്ടോമൊബൈൽ,അക്കൗണ്ടന്റ്,ഓഫീസ്-ഫെസിലിറ്റി മാനേജ്മെന്റ്,എഡ്യുക്കേഷൻ,പ്രൊഡക്ഷൻ,മെക്കാനിക്ക്,എൻജിനിയർ,ഫ്രണ്ട് ഓഫീസ്,ബിസിനസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ്,ടെലികോളർ തുടങ്ങി വിവിധ തസ്തികകളിൽ ഒഴിവുണ്ട്.മൂന്നുമുക്ക് സൺ ഓഡിറ്റോറിയത്തിൽ രാവിലെ 8.30ന് ഒ.എസ് അംബിക എം.എൽ.എ മേള ഉദ്ഘാടനം ചെയ്യും.അഡ്വ.എസ്.കുമാരി അദ്ധ്യക്ഷത വഹിക്കും.ഡോ.ബിജു രമേശ് മുഖ്യാതിഥിയാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |