SignIn
Kerala Kaumudi Online
Thursday, 22 October 2026 4.55 PM IST

ശിവഗിരി എസ്.എൻ കോളേജിലെ അന്താരാഷ്ട്ര സെമിനാർ സമാപിച്ചു

snc-

വർക്കല: ശിവഗിരി ശ്രീനാരായണ കോളേജിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ത്രിദിന അന്താരാഷ്ട്ര സെമിനാർ ഇന്ററാക്ട് 2025 സമാപിച്ചു. സമാപന സമ്മേളനം കേരള സർവകലാശാല അക്കാഡമി ഒഫ് സയൻസ് (ക്ലിഫ്) പ്രസിഡന്റ് ഡോ.ജി.മോഹൻദാസ് നായർ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ഡോ.എസ്.ഷീബ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ട്രസ്റ്റ് റിസർച്ച് ഓഫീസറും യു.ജി.സി. എമിററ്റസ് പ്രൊഫസറുമായ ഡോ.ആർ.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.സെമിനാർ കോ- ഓർഡിനേറ്റർ ഡോ.എൽ. പ്രീതാ കൃഷ്ണ റിപ്പോർട്ട് അവതരിപ്പിച്ചു.വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി,എസ്.എൻ. ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി.എസ്.ആർ.എം എന്നിവർ സംസാരിച്ചു.സെമിനാർ കോ- ഓർഡിനേറ്റർ ഡോ.എസ്. ശേഖരൻ സ്വാഗതവും ഐ.ക്യു. എ.സി. കോ- ഓർഡിനേറ്റർ ഡോ.എസ്.സി.ശ്രീരഞ്ജിനി നന്ദിയും പറഞ്ഞു.അഞ്ചോളം വേദികളിലായി പതിനഞ്ചോളം മുഖ്യപ്രബന്ധാവതരണങ്ങളും ചർച്ചകളും നടന്നു. 'ഗുരുദേവനും മാനവികതയും ' എന്ന വിഷയത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ അദ്ധ്യാപകനും എഴുത്തുകാരനുമായ ഡോ.അജയൻ പനയറ പ്രബന്ധാവതരണം നടത്തി.ഡോ.വി.സിനി അദ്ധ്യക്ഷത വഹിച്ചു.എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി.എസ്.ആർ.എം,പി.കെ.സുമേഷ്,നാൻസി മാർട്ടിൻ,നീരജ ജയൻ,ആർ.നന്ദു കൃഷ്ണൻ എന്നിവർ പങ്കെടുത്തു .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL