മുടപുരം : സി.പി.ഐ അഴൂർ ലോക്കൽ സമ്മേളനം ഏപ്രിൽ 12,13 തീയതികളിൽ പെരുങ്ങുഴിയിൽ നടക്കും. സമ്മേളന നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം തോന്നയ്ക്കൽ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.എം.പി.സതീഷ് അദ്ധ്യക്ഷത വഹിച്ചു.ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.എഫ്.എ.സി അജയകുമാർ സ്വാഗതം പറഞ്ഞു.എൻ.ജയകുമാർ ,രവീന്ദ്രൻ എന്നിവർ സംസാരിച്ചു.സംഘാടക സമിതി ഭാരവാഹികളായി വി.ശശി എം.എൽ.എ ,ഡി.ടൈറ്റസ്,എൻ.ജയകുമാർ,രവീന്ദ്രൻ,അഴൂർ അജയൻ ,ബിന്ദു (രക്ഷാധികാരികൾ ) ,തോന്നയ്ക്കൽ രാജേന്ദ്രൻ (ചെയർമാൻ ),എസ്.ബാബു ( വൈസ് ചെയർമാൻ ),എം.പി സതീഷ് (കൺവീനർ ),സുരേഷ് പെരുങ്ങുഴി (ജോയിന്റ് കൺവീനർ )എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |