SignIn
Kerala Kaumudi Online
Thursday, 22 October 2026 5.00 PM IST

മഴക്കാലം കഴിഞ്ഞാലും തുടങ്ങുമോ മഴക്കാലപൂർവ ശുചീകരണം

വകുപ്പുകളുടെ ഏകോപനത്തിൽ മെല്ലെപ്പോക്ക്

തിരുവനന്തപുരം: മഴക്കാലത്തിനു മുന്നോടിയായി ചെയ്യേണ്ട മഴക്കാല പൂർവ ശുചീകരണത്തിലും നഗരസഭയ്ക്ക് ആശങ്ക. എല്ലാ വർഷവും നഗരം വെള്ളത്തിൽ മുങ്ങുന്നതിന്റെ പ്രധാന കാരണം മഴക്കാല പൂർവ ശുചീകരണത്തിന്റെ പാളിച്ചയാണ്. കഴിഞ്ഞ ദിവസത്തെ മഴയിൽ നഗരത്തിലെ പ്രധാനയിടങ്ങളിലെല്ലാം വെള്ളക്കെട്ടുണ്ടായി. ഇപ്പോഴും നഗരത്തിലെ ഒട്ടുമിക്ക ഓടകളിലും മാലിന്യവും ചെളിയുമാണ്. ഇതിനുപുറമേ റോഡ് ഫണ്ട് ബോർഡ്,പി.ഡബ്ല്യു.ഡി,ഇറിഗേഷൻ എന്നിവയുടെ ഓടകളും മാലിന്യവും ചെളിയും കൊണ്ടുനിറഞ്ഞു. ഇത്തവണ നേരത്തെ തന്നെ മഴക്കാല പൂർവ ശുചീകരണം ആരംഭിക്കുമെന്ന് പറഞ്ഞെങ്കിലും അത് കൃത്യസമയത്ത് നടക്കുമെന്ന് ഉറപ്പില്ല.

സോണൽ ഓഫീസ്

കേന്ദ്രീകരിച്ച് യോഗങ്ങൾ

സാധാരണ മേയറുടെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ശുചീകരണം നിർദ്ദേശിക്കാറായിരുന്നു പതിവ്. എന്നാൽ ഇത്തവണ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷർ സോണൽ അടിസ്ഥാനത്തിൽ യോഗങ്ങൾ ചേർന്ന് നിർദ്ദേശം നൽകി പ്രവർത്തനം ഏകോപിപ്പിക്കണമെന്നാണ് നിർദ്ദേശം. മെയിൻ ഓഫീസ് പരിധിയിലെ വാർഡുകളടങ്ങിയ യോഗത്തിൽ മാത്രം മേയർ പങ്കെടുക്കും. മറ്റിടങ്ങളിൽ ഏഴ് സ്റ്റാൻഡിംഗ് അദ്ധ്യക്ഷരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരുടെ അടിസ്ഥാനത്തിൽ യോഗങ്ങൾ വിളിച്ച് ജോലികൾ ചെയ്യിപ്പിക്കണമെന്നാണ് പുതിയ നിർദ്ദേശം. ഇത് എത്രത്തോളം പ്രാവർത്തികമാകുമെന്നാണ് പല കൗൺസിലർമാരുടെയും ആശങ്ക.

വെള്ളക്കെട്ട്

കണ്ണമ്മൂല,വഴുതക്കാട്,മുട്ടത്തറ എന്നിവിടങ്ങളിൽ ചെറിയ മഴയിൽപ്പോലും വെള്ളക്കെട്ടുണ്ടാകാറുണ്ട്.

മാഞ്ഞാലിക്കുളം,ചാല മാർക്കറ്റ് റോഡ്,ഇടപ്പഴിഞ്ഞി - ജഗതി റോഡ്,കണ്ണമ്മൂല പാലം,ഈഞ്ചയ്‌ക്കൽ - വള്ളക്കടവ്, കമലേശ്വരം - തിരുവല്ലം, കുണ്ടമൺകടവ് - കരിംകുളം,കലാകൗമുദി റോഡ്,ഗൗരീശപട്ടം,പൈപ്പിൻമൂട് - ഗോൾഫ് ലിങ്ക്സ് തുടങ്ങിയ റോഡുകളെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലാണ്.

 ചെറിയ മഴയിലും

ചെറിയ മഴയിൽ തമ്പാനൂർ എസ്.എസ് കോവിൽ റോഡ് മണക്കാട് കമലേശ്വരം റോഡിൽ വെള്ളം ഉയരാറുണ്ട്. പാർവതി പുത്തനാറിൽ ചേരുന്ന തെക്കനക്കര കനാലിൽ മാലിന്യം അടിഞ്ഞുകൂടി ഒഴുക്ക് തടസപ്പെട്ടതും വെള്ളപ്പൊക്കത്തിന് കാരണമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL