SignIn
Kerala Kaumudi Online
Thursday, 22 October 2026 5.54 PM IST

വീടിന്റെ വാതിൽ തകർത്ത് 35 പവൻ കവർന്നു

കുഴിത്തുറ: അണ്ടുക്കോട്ടിൽ പൂട്ടിയിട്ടിരുന്ന വീടിന്റെ വാതിൽ തകർത്ത് 35 പവൻ കവർന്നു. അണ്ടുക്കോട് സ്വദേശി സുഭാഷിന്റെ (40)വീട്ടിലാണ് സംഭവം. സുഭാഷ് തിരുനെൽവേലിയിലെ സർക്കാർ ബാങ്കിലും ഭാര്യ ലിബിന കളിയിക്കാവിള പോസ്റ്റ്‌ ഓഫീസിലും ജോലിചെയ്യുന്നവരാണ്. വ്യാഴാഴ്ച രാത്രി അയൽക്കാർ വീടിന്റെ മുൻ വശത്തെ വാതിൽ തകർന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സുഭാഷിനെയും തുടർന്ന് അരുമന പൊലീസിനേയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനയിൽ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 35 പവൻ സ്വർണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരും ഫിംഗർ പ്രിന്റ് വിദഗ്ദ്ധരും പരിശോധന നടത്തി. പൊലീസ് കേസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL