SignIn
Kerala Kaumudi Online
Thursday, 22 October 2026 7.59 PM IST

കടത്തുവള്ളം വേണ്ട; കാവസ്ഥലത്ത് പാലം വരും

കിളിമാനൂർ: രാജഭരണകാലം മുതൽ പുഴ കടക്കാൻ കടത്തുവള്ളം ഉപയോഗിച്ചിരുന്ന വാമനപുരം - പുളിമാത്ത് കാവസ്ഥലത്ത് പാലം വരുന്നു. ഇപ്പോഴും സർക്കാർ കടത്ത് നിലവിലുണ്ട്. പരമ്പരാഗതമായി ജനങ്ങൾ ഉപയോഗിച്ചിരുന്ന സഞ്ചാരപാതയിലാണ് കാവസ്ഥലം. ഇതിനായി 7 കോടി 76 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. നിർമ്മാണോദ്ഘാടനം കഴിഞ്ഞ ദിവസം അടൂർ പ്രകാശ് എം.പി നിർവഹിച്ചു. പ്രദേശത്തെ ജനങ്ങളുടെ നീണ്ട കാലത്തെ അഭിലാഷമായിരുന്നു കാവസ്ഥലത്ത് പാലം വരികയെന്നത്. പാലം വരുന്നതോടെ കൊടുവഴന്നൂർ - പന്തുവിള റോഡ് ഉൾപ്പെടെ നിരവധി പ്രദേശങ്ങളെ നേരിട്ട് ബന്ധിപ്പിക്കാൻ കഴിയും.പുളിമാത്ത് പഞ്ചായത്തിലെ 1, 16, 17, 18, 19 വാമനപുരം പഞ്ചായത്തിലെ 1, 2, 15 മുദാക്കൽ പഞ്ചായത്തിലെ 5, 8, 10 വാർഡുകളിലുള്ളവർക്ക് ഏറെ പ്രയോജനകരമായിരിക്കും. ആനച്ചൽ കളമച്ചൽ ഭാഗത്തു നിന്ന് കൊടുവഴന്നൂർ എച്ച്.എസ്.എസ്, നഗരൂർ ശ്രീശങ്കര കോളേജ്,രാജധാനി എൻജിനിയറിംഗ് കോളേജ്,കിളിമാനൂർ,കല്ലമ്പലം തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകാനും, കൊടുവഴന്നൂർ വില്ലേജിലുള്ളവർക്ക് കളമച്ചൽ ഐ.ടി.ഐ, കളമച്ചൽ കൈത്തറി, ഇളമ്പ എച്ച്.എസ്.എസ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാനും ഈ പാലം ഉപകരിക്കും.

പ്രയോജനം

വാമനപുരം, പുളിമാത്ത്, മുദാക്കൽ പഞ്ചായത്തുകാർക്ക്

 പാലം നിർമ്മിക്കുന്നത്

പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം 7 കോടി 76 ലക്ഷം രൂപയ്ക്ക്

കാവസ്ഥലം

പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം 3 കോടി 54 ലക്ഷം രൂപ ചെലവിൽ 4. 78 കിലോമീറ്റർ ദൂരത്തിൽ പണി പൂർത്തീകരിച്ച വാമനപുരം ബ്ലോക്കിലെ കോട്ടുകുന്നം ആനച്ചൽ മാമൂട് റോഡ് അവസാനിക്കുന്ന ഭാഗമാണ് കാവസ്ഥലം

പാലം

പുഴയിലെ ഇപ്പോഴുള്ള ജലത്തിന്റെ നിരപ്പ് കണക്കാക്കി ഏകദേശം 10 മീറ്റർ ഉയരത്തിലാണ് പാലത്തിന്റെ ഉപരിതലം നിർമ്മിക്കുന്നത്. രണ്ട് കമാനങ്ങളും നാല് തൂണുകളുമായി 66.90 മീറ്ററാണ് പാലത്തിന്റെ നീളം. 8.5 മീറ്ററാണ് വീതി. പാലം കഴിഞ്ഞുള്ള ഭാഗത്ത് 8 മീറ്റർ വീതിയിൽ റോഡ് നിർമ്മിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL