SignIn
Kerala Kaumudi Online
Thursday, 22 October 2026 5.49 PM IST

കാറിടിച്ച് ബോണറ്രിൽ വീണ യുവാവുമായി പാഞ്ഞ് മദ്യപർ

padam

തെറിച്ച് വീണ് പരിക്കോടെ രക്ഷപ്പെട്ടു

മൂവർ സംഘത്തിലെ ഒരാൾ പിടിയിൽ

കൊച്ചി: മദ്യലഹരിയിൽ അക്രമമുണ്ടാക്കിയശേഷം യുവാവിനെ കാറിടിച്ചു ബോണറ്റിൽ വീഴ്ത്തി അര കിലോമീറ്ററോളം ഓടിച്ചു. ഇതിനിടെ റോഡിൽ തെറിച്ചുവീണ് ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.

കലൂർ സ്വദേശി അഷ്വാദ് (20) ആണ് ക്രൂരതയ്ക്ക് ഇരയായത്. മൂന്നംഗ അക്രമി സംഘത്തിലെ അടൂർ സ്വദേശി അഭിജിത്ത് പൊലീസിന്റെ പിടിയിലായി. കാറിൽ രക്ഷപ്പെട്ട സനീഷ്, അമർനാഥ് എന്നിവരെ കണ്ടെത്താനായില്ല. കലൂർ എസ്.ആർ.എം റോഡിൽ വ്യാഴാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം.

പൊലീസ് പറയുന്നത്: കൊച്ചിയിൽ ഫുഡ്‌ ഡെലിവറി ജോലി ചെയ്യുന്ന വിവിധ ജില്ലകളിൽ നിന്നുള്ള യുവാക്കൾ എസ്.ആർ.എം റോഡ് ഭാഗത്ത് വാടകയ്‌ക്ക് കഴിയുന്നുണ്ട്. ഇവരെ കാണാനാണ് മൂവരും കഴിഞ്ഞദിവസം രാത്രി കാറിൽ എത്തിയത്. ഇവരും കൊച്ചിയിൽ വിവിധ കമ്പനികളിൽ ജോലി ചെയ്യുന്നവരാണ്. മൂവരും മദ്യലഹരിയായിരുന്നു. വീട്ടിൽ വച്ച് സുഹൃത്തുക്കളുമായി വാക്കുതർക്കവും അടിപിടിയുമായി. വീടിനു മുന്നിലിരുന്ന ചെടിച്ചട്ടികളും മറ്റും എറിഞ്ഞുടച്ചു.

ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇരു സംഘങ്ങളെയും കൈകാര്യം ചെയ്തു. ഇതിനിടെ സനീഷും അമർനാഥും കാറിൽ കയറി ഓടിച്ചുപോയി. ശബ്ദംകേട്ട് സ്ഥലത്തെത്തിയ അഷ്വാദ് കാറിന് മുന്നിൽപ്പെട്ടു. കാർ നിറുത്താതെ, അഷ്വാദിനെ ഇടിച്ച് ബോണറ്റിലിട്ട് പായുകയായിരുന്നു. കാറിൽ കയറാൻ കഴിയായിരുന്ന അഭിജിത്തിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. അഷ്വാദിന്റെ ഇടതുകൈക്കുൾപ്പെടെ പരിക്കുണ്ട്. ഇന്നലെ വൈകിട്ട് ഇയാളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL