കൊച്ചി: പെരുമ്പാവൂർ കുറുപ്പംപടിയിൽ പീഡനത്തിന് ഇരയായ ബാലികമാരുടെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ ടാക്‌സി ഡ്രൈവർ അയ്യമ്പുഴ മഠത്തിപ്പറമ്പിൽ ധനേഷ് കുമാറിന്റെ (38) മൊഴിയുടെ അടിസ്ഥാനത്തിലാണിത്. കുട്ടികളെ പീഡിപ്പിക്കുന്ന വിവരം അമ്മ അറിഞ്ഞിരുന്നതായി ധനേഷ് മൊഴി നൽകിയിരുന്നു. ഇന്നലെ വൈകിട്ട് അമ്മയുടെ മൊഴി കുറുപ്പംപടി പൊലീസ് വീണ്ടും രേഖപ്പെടുത്തി. ഇവരെ അറസ്റ്റ് ചെയ്തേക്കും.
രോഗിയായ ഭർത്താവിനെ പതിവായി ആശുപത്രിയിൽ കൊണ്ടുപോകുമ്പോഴാണ് യുവതിയും ധനേഷും അടുപ്പത്തിലായത്. ഭർത്താവിന്റെ മരണശേഷം ധനേഷ് വാടകയ്‌ക്കെടുത്ത വീട്ടിലാണ് ഇവരും മക്കളും കഴിഞ്ഞിരുന്നത്. ഇവടെ പതിവായി ധനേഷ് എത്തിയിരുന്നു. കുട്ടികളുടെ അമ്മ കുളിക്കാൻ പോകുന്ന നേരത്തും മറ്റുമായിരുന്നു പീഡനം.
അറസ്റ്റിലായപ്പോൾ ഇയാളുടെ പോക്കറ്റിൽ നിന്ന് ലൈംഗിക ഉത്തേജക ഗുളികൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. കുട്ടികൾ സി.ഡബ്ല്യു.സിയുടെ സംരക്ഷണയിലാണ്. പ്രതിയ്ക്കായി പെരുമ്പാവൂർ ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |