
തിരുവനന്തപുരം: കാരോട് പൊറ്റയിൽക്കട സൗമ്യ കൊലക്കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിനതടവും 50000 രൂപ പിഴയും ശിക്ഷിച്ചു. പൊറ്റയിൽക്കട പരുത്തിവിള വീട്ടിൽ അനിൽ എന്ന അനിൽ കുമാർ (40)നെയാണ് ഭാര്യ സൗമ്യയെ കഴുത്തു ഞെരിച്ചു കൊന്ന കേസിൽ നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ കോടതി ജഡ്ജി എ.എം.ബഷീർ ശിക്ഷിച്ചത്. മലപ്പുറം ഇടപറ്റ മേലാറൂർ ഏപ്പിക്കാടു കരുവാമ്പലം വീട്ടിൽ സൗമ്യ ( 35) ആണ് കൊല്ലപ്പെട്ടത്. 2012 ഫെബ്രുവരി 7ന് വൈകിട്ട് 6.15 നാണ് സംഭവം. പ്ലാമൂട്ടുക്കട പരുത്തിവിള വീട്ടിൽ ഭാര്യാ ഭർത്താക്കന്മാരായി കഴിഞ്ഞുവരവെ മലപ്പുറത്തുള്ള മറ്റൊരാളുമായി പ്രേമബന്ധം ഉണ്ടെന്നു ആരോപിച്ച് അനിൽ സൗമ്യയെ മർദ്ദിക്കുക പതിവായിരുന്നു. അയൽപക്കത്തെ സ്ത്രീകളാണ് സൗമ്യയെ പലപ്പോഴും സംരക്ഷിച്ചിരുന്നത്. കൃത്യം നടന്ന ദിവസം അയൽവാസികളിൽ നിന്ന് അഞ്ഞൂറ് രൂപ വാങ്ങി മലപ്പുറത്തേക്ക് പോകാൻ ഒരുങ്ങിയ സൗമ്യയെ അനിൽ കുമാർ വീട്ടിലേക്ക് പിടിച്ചുകൊണ്ടുപോയി കഴുത്തു ഞെരിച്ചു കൊന്നു. സൗമ്യ സ്വയം സാരിയിൽ കെട്ടിത്തൂങ്ങി മരിച്ചെന്ന് വരുത്താൻ, സാരി രണ്ടായി മുറിച്ച് മൃതദേഹത്തിനു സമീപം ഉപേക്ഷിച്ചു. ശേഷം അയൽവാസിയും ബന്ധുവുമായ ബാബു എന്നയാളെ കൂട്ടിനുവിളിച്ച് ടാക്സിയിൽ പാറശ്ശാല ഗവ. ആശുപത്രിയിൽ കൊണ്ടുചെന്ന് ട്രോളിയിൽ മൃതദേഹം കയറ്റി ഡോക്ടറുടെ മുറിയിൽ എത്തിച്ച ശേഷം കടന്നുകളഞ്ഞു
മൃതശരീരത്തെ ആണ് ചികിത്സയ്ക്കെന്ന വ്യാജേന പ്രതി ട്രോളിയിൽ വച്ച് ഡോക്ടറുടെ കാബിനിൽ എത്തിച്ചതെന്ന് ഡോ. സുമി ശ്രീനിവാസൻ അയച്ചു കൊടുത്ത പൊലീസ് ഇന്റിമേഷൻ ആണ് കേസിൽ വഴിത്തി രിവായത്. സൗമ്യയുടെ അച്ഛൻ നാരായണൻ സൗമ്യയുടെ ബോഡി തിരിച്ചറിഞ്ഞ ശേഷമാണ് പോസ്റ്റുമോർട്ടം നടത്തിയത്. വിചാരണ ഘട്ടത്തിൽ സൗമ്യയുടെ നാരായണൻ മരിച്ചുപോയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സീനിയർ പൊലീസ് സർജൻ ആയ കെ എസ് മീന കോടതിയിൽ ഹാജരായി നൽകിയ മൊഴിയാണ് കൊലപാതകം കഴുത്തു ഞെരിച്ചുള്ളതാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചത്.. പാറശ്ശാല സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന എസ്. എം. റിയാസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റൂറൽ എസ് പിയുടെ കീഴിൽ നർകോട്ടിക് സെൽ ഡിവൈ.എസ്. പി ആയിരുന്ന ബി അനിൽകുമാർ ആണ് കൂടുതൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ പാറശ്ശാല എ അജികുമാർ,അഡ്വ മഞ്ജിത എന്നിവർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |