SignIn
Kerala Kaumudi Online
Thursday, 22 October 2026 9.04 PM IST

ജില്ലാ പഞ്ചായത്ത് ബഡ്ജറ്റ്: ആരോഗ്യം,കാർഷികം, ടൂറിസം മേഖലകൾക്ക് ഊന്നൽ

 ജില്ലകളെ ബന്ധിപ്പിച്ച് ടൂറിസം കോറിഡോർ

 കാർഷിക ഉത്പാദനം വർദ്ധിപ്പിക്കാൻ ഓപ്പൺ ഫീൽഡ് പ്രിസിഷൻ ഫാമിംഗ്

തിരുവനന്തപുരം:സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യം,​കാർഷികം,​ടൂറിസം മേഖലകൾക്ക് കൂടുതൽ ഊന്നൽ നൽകിയുമുള്ള ബഡ്ജറ്റുമായി ജില്ലാ പഞ്ചായത്ത്.ജില്ലയിലെ വിവിധ സ്ഥലങ്ങളെ ബന്ധിപ്പിച്ച് ടൂറിസം കോറിഡോർ സ്ഥാപിക്കും.കാർഷിക രംഗത്ത് ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും ജലസേചനം,​വളംചേർക്കൽ എന്നിവ അടക്കമുള്ള മാനേജ്മെന്റിനുമായി ഓപ്പൺ ഫീൽഡ് പ്രിസിഷൻ ഫാമിംഗ് പദ്ധതിയും ബഡ്ജറ്റിൽ പ്രഖ്യാപിച്ചു.വൃദ്ധർ,കുട്ടികൾ, ഭിന്നശേഷിക്കാർ,ഭിന്നലിംഗക്കാർ, വനിതകൾ എന്നിവരുടെ ഉന്നമനത്തിയി നൂതന പദ്ധതികൾ ആവിഷ്കരിക്കും.വൈസ് പ്രസിഡന്റ് എ.ഷൈലജാ ബീഗമാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്.എ.ഷൈലജാ ബീഗം അവതരിപ്പിക്കുന്ന പത്താമത്തെ ബഡ്ജറ്റാണിത്. 2,​15,​73,​883 രൂപ മിച്ചംവരുന്ന ബഡ്ജറ്റിൽ അടങ്കൽ വരവ് 868,​87,​08,​154 കോടിയും ചെലവ് 866,71,34,274 കോടിയാണെന്നും വിശദമാക്കുന്നു. ലൈഫ് പദ്ധതിക്ക് 15.77 കോടിയും 70 പഞ്ചായത്തുകളിലെ പൊതുമരാമത്ത് റോഡുകൾ നവീകരിക്കാൻ 34.47 കോടിയും വകയിരുത്തി.

സുപ്രധാന പദ്ധതികളും വകയിരുത്തിയ തുകയും

 ആരോഗ്യ മേഖലയ്ക്ക് 7.80 കോടി

 കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ 3.53 കോടി

 കാർഷിക ഉത്പന്നങ്ങളുടെ സംഭരണ വിപണനത്തിനുള്ള കേന്ദ്രങ്ങൾ ആരംഭിക്കാൻ 10 ലക്ഷം

 ചെറ്റച്ചൽ,വിതുര ഫാമുകൾക്ക് ഫീഡ് ആൻഡ് ഫോഡർ വാങ്ങാൻ 2.18 കോടി

 കേരള സ്റ്റാർട്ടപ്പ് മിഷനുമായി സഹകച്ച് നടപ്പാക്കുന്ന പരീക്ഷണ തൊഴിൽശാലയായ ഫ്രീഡം സ്‌ക്വയർ പദ്ധതിക്ക് 15 ലക്ഷം

 പെരിങ്ങമല ഫാം ബ്യൂട്ടിഫിക്കേഷന് 10 ലക്ഷം,ജില്ലാ കൃഷിത്തോട്ടത്തിന്റെ വിവിധ പദ്ധതികൾക്ക് 50 ലക്ഷം

 ജല സംരക്ഷണത്തിന് 5.10 കോടി

 മാലിന്യ നിർമ്മാർജ്ജനത്തിന് 5.23 കോടി

 മൃഗസംരക്ഷണത്തിന് 4.78 കോടി

 ക്ഷീര സമൃദ്ധിക്ക് 1.25 കോടി, ചെറ്റച്ചൽ ഹാച്ചറി യൂണിറ്റിന് 5 ലക്ഷം

 പ്രാദേശിക സാമ്പത്തിക വികസനത്തിന് 5.40 കോടി

 വിദ്യാജ്യോതി പദ്ധതിക്ക് 27 ലക്ഷം, ഗോ‌ടെക്, ഗ്രന്ഥപ്പുര പദ്ധതികൾക്ക് 1.41 കോടി

 സ്കൂളുകളിലെ പ്രഭാതഭക്ഷണം പദ്ധതിക്ക് 3.40 കോടി

ലഹരിക്കെതിരേ പോരാട്ടം കടുപ്പിക്കും

വിദ്യാർത്ഥികളിലും യുവജനങ്ങളിലും വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗവും അതിക്രമങ്ങളും തടയുന്നതിന് ശക്തമായ നടപടികളും ബഡ്ജറ്റിൽ വിശദമാക്കിയിട്ടുണ്ട്.വിമുക്തി മിഷന്റെയും സ്കൂൾ,കോളേജ്, എൻ.എസ്.എസ്,എസ്.സി.പി.സി,എൻ.സി.സി എന്നിവയുടെ സഹകരണത്തോടെ ജില്ലയൊട്ടാകെ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.ലഹരിയുടെ ദൂഷ്യവശങ്ങൾ പ്രചരിപ്പിക്കുന്നതിനും ബോധവത്കരണത്തിനുമായി 15 ലക്ഷം രൂപ വകയിരുത്തി. ലഹരികൾക്കെതിരേ അവബോധം നൽകുന്നതിനുള്ള കമ്മ്യൂണിറ്റി റിസോഴ്സ് സെന്ററുകളായി അങ്കണവാടികളെ വികസിപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL