നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ ബിഷപ്പായി ചുമതലയേറ്റ ഡോ.ഡി.സെൽവരാജന്റെ മെത്രാഭിഷേകം ആഘോഷമാക്കി വിശ്വാസി സമൂഹം.കത്തോലിക്കാ സഭയിലെയും മറ്റ് വിവിധ സഭകളിലുമുള്ള 40ഓളം ബിഷപ്പുമാർ ചടങ്ങിൽ പങ്കെടുത്തു.കൂടാതെ 300ലധികം വൈദികരും സന്ന്യസ്തരും പതിനായിരക്കണക്കിന് വിശ്വാസികളുമാണ് നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്റേഡിയത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ അണിനിരന്നത്.
സംസ്ഥാനത്തെ ഭരണ പ്രതിപക്ഷ നേതാക്കളടക്കം നിരവധി പ്രമുഖ വ്യക്തികളാണ് മെത്രാഭിഷേക ചടങ്ങുകൾക്കായി എത്തിയത്.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ,മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ,എം.എൽ.എമാരായ കെ.ആൻസലൻ,സി.കെ.ഹരീന്ദ്രൻ,എം.വിൻസെന്റ്,ചാണ്ടി ഉമ്മൻ,സി.പി.എം നേതാവ് ആനാവൂർ നാഗപ്പൻ,മുൻ മന്ത്രി വി.എസ്.ശിവകുമാർ,മുൻ നിയമസഭ സ്പീക്കർ എൻ.ശക്തൻ,നഗരസഭ ചെയർമാൻ പി.കെ.രാജ്മോഹൻ,വൈസ് ചെയർമാൻ പ്രിയ സുരേഷ്,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.കെ.ഷിബു,എൻ.കെ.അനിതകുമാരി,പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻ ഡാർവിൻ,കൗൺസിലർമാരായ ഷിബുരാജ് കൃഷ്ണ,മരുതത്തൂർ ബിനു തുടങ്ങിവർ പങ്കെടുത്തു.
മെത്രാഭിഷേക ചടങ്ങുകളുടെ ഭാഗമായി വലിയ ഗതാഗതക്രമീകരണങ്ങളാണ് നഗരസഭയും പൊലീസും ഏർപ്പെടുത്തിയിരുന്നത്. വിവിധ സ്‌കൂളുകളിലും പൊതുസ്ഥലത്തും പാർക്കിംഗ് സൗകര്യം ഒരുക്കിയിരുന്നെങ്കിലും സമാപനസമയം വാഹനങ്ങൾ നിയന്ത്രിക്കാൻ പൊലീസും വോളന്റിയേഴ്സും നന്നേ പണിപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |