തിരുവനന്തപുരം: ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ കളിയും ചിരിയും അവധിക്കാല ക്യാമ്പ് ഏപ്രിൽ 2ന് ആരംഭിക്കും. രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെ നടനഗ്രാമം ക്യാമ്പസിലാണ് ക്യാമ്പ്. മേയ് 30 വരെയാണ് വേനൽ കൂട്ടായ്മ ഒരുക്കിയിരിക്കുന്നത്. ദൈനംദിന ക്യാമ്പിനൊപ്പം യോഗാ പരിശീലനം,വിശിഷ്ട വ്യക്തികളുമായുള്ള സംവാദം, അഭിമുഖം, ചലച്ചിത്ര പഠന ആസ്വാദന ക്യാമ്പ്, വിനോദയാത്ര, പുസ്തക പരിചയം തുടങ്ങിയവ നടക്കും.അപേക്ഷകൾ 30ന് വൈകിട്ട് 5നു മുമ്പായി നടനഗ്രാമത്തിലെത്തി നിർദ്ദിഷ്ട ഫോറത്തിൽ പൂരിപ്പിച്ചു നൽകണം.ഫോൺ : 0471 2364771, 8547913916.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |