
തിരുവനന്തപുരം: കേരള സ്റ്റേറ്റ് പൊലീസ് സി.ഐ.ഡി സ്റ്റാഫ് സഹകരണ സംഘം നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു.സംഘം പ്രസിഡന്റ് എം.ആർ.ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബൈജു മാത്യു,എം.വിൻസെന്റ് എം.എൽ.എ,ഇന്റലിജന്റ്സ് മേധാവി പി.വിജയൻ,ഇന്റലിജന്റ്സ് ഐ.ജി ജി.സ്പർജൻ കുമാർ,സഹകരണ വകുപ്പ് ജോയിന്റ് രജിസ്റ്റാർ ടി.അയ്യപ്പൻ നായർ,പൊലീസ് സഹകരണ സംഘം പ്രസിഡന്റ് ജി.ആർ.അജിത്ത്,സംഘം മുൻ പ്രസിഡന്റ് എം.എ.ഉറൂബ് തുടങ്ങിയവർ പങ്കെടുത്തു.കേരളത്തിലെ ആദ്യത്തെ എംപ്ലോയീസ് സർവീസ് സഹകരണ സംഘമാണിത്.പട്ടത്ത് എസ്.ബി സി.ഐ.ഡി ഹെഡ് ക്വാർട്ടേഴ്സിലാണ് കെട്ടിടം പ്രവർത്തിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |