
തിരുവനന്തപുരം: ലോക ദിനാചരണവും കൺസ്യൂമർ വിജിലൻസ് ഉപഭോക്ത സെന്ററിന്റെ ഇരുപത്തെട്ടാം വാർഷികവും മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. ഏറ്റവും മികച്ച ഉപഭോക്തൃ സംരക്ഷണ പ്രവർത്തനത്തിനുള്ള 'അഡ്വക്കേറ്റ് ജോസ് വിജയത്തിൽ ഉപഭോക്തൃ പുരസ്കാരം2025' ഡോക്ടർ പി.എൻ.ഗംഗാധരൻനായർക്ക് മന്ത്രി കൈമാറി. പി.ഡബ്ല്യു.ഡി എൻജിനിയേഴ്സ് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് അഡ്വ.കെ.പി.രണദിവെ അദ്ധ്യക്ഷത വഹിച്ചു. ഉപഭോക്തൃകമ്മിഷൻ ജുഡീഷ്യൽ ഓഫീസർ എസ്.ഷംനാദ്, മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ്, ഡോ.അജയപുരം ജ്യോതിഷ് കുമാർ,എ.അയ്യപ്പൻനായർ,ചന്ദ്രസേനൻ മിതൃമ്മല,അഡ്വ.മരുതംകുഴി സതീഷ്,പ്രസന്ന ഗോപാലൻ,അനിരുദ്ധൻ നിലമേൽ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |