SignIn
Kerala Kaumudi Online
Thursday, 22 October 2026 7.56 PM IST

ഹോസ്റ്റലിൽ ലഹരി മിഠായി പാഴ്സൽ; തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ

sweet

നെടുമങ്ങാട്: വട്ടപ്പാറയിലെ സ്വകാര്യ ബോയ്സ് ഹോസ്റ്റലിലെത്തിയ ലഹരി മിഠായികളുടെ പാഴ്സൽ കൈപ്പറ്റിയ നിർമ്മാണ തൊഴിലാളികളായ തമിഴ്‌നാട് സ്വദേശികൾ പൊലീസ് പിടിയിൽ.ബോയ്സ് ഹോസ്റ്റലിന് സമീപത്തെ വാടകവീട്ടിൽ താമസിക്കുന്ന പ്രശാന്ത് (32),ഗണേഷ് (32), മർഗബന്ധു (22) എന്നിവരാണ് അറസ്റ്റിലായത്.മൂവരും ടൈൽസിന്റെ പണി ചെയ്യുന്നവരാണ്.105 മിഠായികൾ പാഴ്സൽ കവറിലുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.മിഠായിയിൽ ടെട്രാ ഹൈഡ്രോ കനാമിനോൾ എന്ന ലഹരി വസ്തു അടങ്ങിയിട്ടുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി.കറുത്ത കളറിലാണ് മിഠായി എത്തിയത്.ചരസ് മിഠായി,ഗാഞ്ച ടോഫി എന്നും വിളിപ്പേരുണ്ട്.സ്കൂൾ,കോളേജ്,ട്യൂഷൻ സെന്ററുകൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.പാഴ്സൽ സർവീസുകൾ പൂർണമായും പൊലീസ് നിരീക്ഷണത്തിലാണ്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.റൂറൽ എസ്.പിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് നെടുമങ്ങാട് എസ്.എച്ച്.ഒ രാജേഷ്‌കുമാർ,ഡിസ്ട്രിക്ട് ആൻഡി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് സബ് ഇൻസ്പെക്ടർ ഓസ്റ്റിൻ സജു,ഗ്രേഡ് എസ്.ഐ സതി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL