
നെടുമങ്ങാട്: സ്കൂൾ കുട്ടികൾക്ക് എം.ഡി.എം.എ വിൽക്കുന്നുവെന്ന പരാതിയിൽ നെടുമങ്ങാട് എക്സൈസ് നടത്തിയ തിരച്ചിലിൽ 15 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ. കൊണ്ണിയൂർ ചക്കിപ്പാറ സ്വദേശി സുഹൈദ് (24),പൂവച്ചൽ സ്വദേശി വിഷ്ണു (20) എന്നിവരെയാണ് നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അരവിന്ദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 70 ഗ്രാം എം.ഡി.എം.എയുമായി സുഹൈദ് ആറുമാസം മുമ്പും എക്സൈസിന്റെ പിടിയിലായിരുന്നു. ഇന്നലെ ഉച്ചയോടെ വെള്ളനാട് നിന്നാണ് വീണ്ടും പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ഇൻസ്പെക്ടർ അനിൽകുമാർ,ഓഫീസർമാരായ മഹേഷ്,നജിമുദീൻ,സജി,മീലാദ്,ഹരികൃഷ്ണൻ എന്നിവരടങ്ങിയ ഷാഡോ ടീമാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |