SignIn
Kerala Kaumudi Online
Thursday, 22 October 2026 5.48 PM IST

കരവാരത്ത് രണ്ടുപേർക്ക് കുത്തേറ്റു

കല്ലമ്പലം: കരവാരത്ത് സംഘർഷം രണ്ടുപേർക്ക് കുത്തേറ്റു.പഞ്ചായത്ത്‌ ഭവന പദ്ധതി പ്രകാരം അനുവദിച്ച വീടിന്റെ നിർമ്മാണത്തിന് ബിജു എന്നയാളുടെ വീട്ടിലേക്ക് ഇറക്കിയ പാറപ്പൊടിയും മറ്റും സഹായേന വീട്ടിലെത്തിച്ചു കൊണ്ടിരുന്ന യുവാക്കളിൽ രണ്ടുപേർക്കാണ് കുത്തേറ്റത്‌ . വടകോട്ടുകാവ്‌ കാവിൽ വീട്ടിൽ പ്രേയസ് (22),തെങ്ങഴികം വീട്ടിൽ ഭവി (22) എന്നിവർക്കാണ് കുത്തേറ്റത്.ഇവരെ സ്വകാര്യ ആശൂപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ കുത്തിയ സമീപവാസികളും സഹോദരങ്ങളുമായ വിഷ്ണു,വിജിത്ത് എന്നിവരെ നഗരൂർ പൊലീസ് അറസ്റ്റ്ചെയ്തു.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12മണിയോടെയായിരുന്നു സംഭവം.കുത്തേറ്റവർ അപകടനില തരണം ചെയ്തതായി ബന്ധുക്കൾ പറഞ്ഞു.മുൻവൈരാഗ്യമാണ് സംഭവത്തിന്‌ പിന്നിലെന്ന് കരുതുന്നു.

0

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL