
വിതുര:പൊൻമുടി എസ്റ്റേറ്റിലെ ലയത്തിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 55 കാരിയെ പീഡിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പൊൻമുടി പുതുക്കാട് എസ്റ്റേറ്റ് തൊഴിലാളി രാജൻ (52) ആണ് പിടിയിലായത്. ഞായറാഴ്ച രാത്രിയിലാണ് പീഡനം നടന്നത്. വീട്ടമ്മ നിലവിളിച്ചെങ്കിലും സമീപവാസികൾ ആരും അറിഞ്ഞിരുന്നില്ല. പിറ്റേദിവസമാണ് പൊലീസിൽ പരാതി നൽകിയത്. പ്രതി അനവധി തവണ വീട്ടമ്മയെ ശല്യപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിനു ശേഷം പൊൻമുടി വനത്തിനുള്ളിൽ ഒളിച്ചിരുന്ന പ്രതിയെ വിതുര സി.ഐ പ്രദീപ്കുമാർ,പൊൻമുടി ഗ്രേഡ് എസ്.ഐ ഗിരീശൻ,എ.എസ്.ഐ ഷിജുറോബർട്ട്, സി.പി.ഒമാരായ നിതിൻ, ലിജു, അരുൺ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |