SignIn
Kerala Kaumudi Online
Thursday, 22 October 2026 6.08 PM IST

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം: മത്സ്യ കയറ്റുമതിയും ലക്ഷ്യം

തിരുവനന്തപുരം: വിഴിഞ്ഞത്ത് 271കോടി ചെലവിൽ പുതിയ മത്സ്യബന്ധന തുറമുഖം വികസിപ്പിക്കുന്നത് മത്സ്യക്കയറ്റുമതി കൂടി ലക്ഷ്യമിട്ട്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തിയാകും ഇത്. മത്സ്യബന്ധന തുറമുഖ വികസന പദ്ധതിക്ക് കഴിഞ്ഞദിവസം മന്ത്രിസഭായോഗം അനുമതി നൽകിയിരുന്നു.

രണ്ടു പാക്കേജുകളായാണ് പദ്ധതി നടപ്പാക്കുക. 18മാസത്തിനകം നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ബോട്ടുകളിൽ മീൻ എത്തിക്കുന്നതിനു മുതൽ പായ്ക്കുചെയ്യുന്നതിനു വരെ മത്സ്യക്കയറ്റുമതിക്ക് അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ഏറെയുണ്ട്. . പുതിയ തുറമുഖത്തെ വാർഫും മറ്റ് സൗകര്യങ്ങളും ഈ മാനദണ്ഡങ്ങൾക്കനുസരിച്ചാവും നിർമ്മിക്കുക.

ബോട്ടുകളും വള്ളങ്ങളും ഒതുക്കാനുള്ള ജെട്ടിയും വാർഫും, എൻജിനുകളും വലയും മറ്റും സൂക്ഷിക്കാനുള്ള ലോക്കർ റൂം, മീൻ ലേലത്തിനുള്ള ഹാൾ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകൾ, ടോയ്‌ലറ്റ് ബ്ലോക്കുകൾ, ക്യാന്റീൻ തുടങ്ങിയവയും തുറമുഖത്തുണ്ടാകും. നബാർഡിൽ നിന്നെടുത്ത 2100കോടി വായ്പയിൽ നിന്നാവും ഇതിനും പണം ചെലവിടുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL