തിരുവനന്തപുരം: ആനയറയിലെ ഈശ വിശ്വവിദ്യാലയത്തിൽ ഏപ്രിൽ 15മുതൽ സമ്മർക്യാമ്പ് ആരംഭിക്കും.24വരെ നടക്കുന്ന ക്യാമ്പിൽ സ്ക്രിപ്ട് രചന,അഭിനയം,ഷോർട്ട് ഫിലിം മേക്കിംഗ്,നാടൻകളികൾ,കളിക്കോപ്പ് നിർമ്മാണം എന്നിവയിൽ പരിശീലനം നടത്തും.സംവിധായകൻ നേമം പുഷ്പരാജിന്റെയും രചയിതാവ് കനകരാജിന്റെയും നേതൃത്വത്തിൽ ഡോ.അച്യുത് ശങ്കർ,കാട്ടൂർനാരായണപിള്ള,ദേവൻപകൽക്കുറി,ഡോ.അജയ് കുമാർ,ഡോ.ജി.വത്സല,ശാന്താതുളസീധരൻ,ഷൈലജ രവീന്ദ്രൻ തുടങ്ങിയവർ ക്ളാസെടുക്കും.8ന് മേൽ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം.വിവരങ്ങൾക്ക്: 9446162342.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |