SignIn
Kerala Kaumudi Online
Thursday, 22 October 2026 6.49 PM IST

ലഹരി വസ്തുവുമായി യുവാവ് പിടിയിൽ

കഴക്കൂട്ടം: നമ്പർ പ്ലേറ്റ് ഇളക്കിമാറ്റി ബൈക്കിൽ എം.ഡി.എം.എ കച്ചവടം നടത്തുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.സിന്തറ്റിക്ക് ലഹരിയുമായി കഴക്കൂട്ടം ടെക്നോപാർക്കിന് സമീപത്ത് നിന്നാണ് യുവാവിനെ പിടികൂടിയത്. മണക്കാട് ബലവാൻനഗർ സ്വദേശി സബിനാണ് (27)​കഴക്കൂട്ടം പൊലീസിന്റെ പിടിയിലായത്. ഇന്നലെ വൈകിട്ടോടെ കഴക്കൂട്ടത്തു വച്ച് മുൻഭാഗത്തെ നമ്പർ പ്ലേറ്റില്ലാത്ത ബൈക്ക് കണ്ടതിനെത്തുടർന്ന് സംശയം തോന്നിയ പൊലീസ് ഇയാളെ പിൻതുടരുകയായിരുന്നു. മുക്കോലയ്ക്കൽ ജംഗ്ഷനിൽ വച്ച് പൊലീസ് ഇയാളെ പിടികൂടി. വിശദമായ പരിശോധനയിൽ പാന്റിനുള്ളിൽ ഒളിപ്പിച്ചിരുന്ന 3 ഗ്രാം ലഹരി വസ്തു കണ്ടെത്തി. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL