
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയം കലുഷിതമാകുകയാണെന്നും സി.പി.എം- ബി.ജെ.പി ഐക്യം മറനീക്കി പുറത്തുവരികയാണെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജി.സുബോധൻ.കെ.പി.സി.സി ആഹ്വാനമനുസരിച്ച് ആശാവർക്കേഴ്സ് - അങ്കണവാടി സമരങ്ങൾക്ക് ശാശ്വതപരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ് വിഴിഞ്ഞം - മുക്കോല മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം മണ്ഡലം പ്രസിഡന്റ് ആംബ്രോസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കരിംകുളം ജയകുമാർ,കാഞ്ഞിരംകുളം അശോകൻ,സക്കിർ,സുജി,യേശുദാസ്,സുധീർഖാൻ,ഹസീന,ഹലിൽ,ഷാബു ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |