
ആറ്റിങ്ങൽ: അവനവഞ്ചേരി ഗവ. ഹൈസ്കൂളിന്റെ നേതൃത്വത്തിൽ പൊതുയിടത്തിൽ പഠനോത്സവം സംഘടിപ്പിച്ചു. കഴിഞ്ഞ അക്കാഡമിയിലെ സ്കൂളിന്റെ മികവുകൾ പൊതുജനങ്ങളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു പഠനോത്സവം. അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്ര ജംഗ്ഷനിൽ സംഘടിപ്പിച്ച പരിപാടി ആറ്റിങ്ങൽ നഗരസഭ ചെയർ പെഴ്സൺ അഡ്വ.എസ്. കുമാരി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ. പ്രസിഡന്റ് ജി.ആർ.ജിബി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ആർ.എസ്. അനൂപ്,എസ്.എം.സി. ചെയർമാൻ ആർ. ചിത്രകുമാർ,ഹെഡ്മാസ്റ്റർ ജി.എൽ.നിമി, അദ്ധ്യാപകരായ എൻ.സാബു,ആർ.എസ്. ലിജിൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |