
വർക്കല: ലഹരിക്കെതിരെയുള്ള യുദ്ധം കുടുംബത്തിൽ നിന്ന് തന്നെ തുടങ്ങണമെന്ന ആശയവുമായി വക്കം ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ. അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ 'കരുതാം മക്കളെ.... പൊരുതാം ലഹരിക്കെതിരെ, എന്റെ ഭവനം ലഹരി വിമുക്തം. ഇതിൽ ഞാൻ പങ്കാളിയാണ്" എന്ന സ്റ്റിക്കറുകൾ വക്കത്തെ വീടുകളുടെ മുൻവാതിലുകളിൽ പതിപ്പിച്ചു. ലഹരിക്കെതിരെ ഒന്നാംയുദ്ധം പ്രഖ്യാപിച്ച് അച്ഛനും അമ്മയും മക്കളും ചേർന്നാണ് ഈ സ്റ്റിക്കർ പതിപ്പിക്കേണ്ടതെന്നായിരുന്നു ആശയം.ലഹരി ഉപയോഗിക്കുന്നവരെയോ ലഹരി ഉത്പന്നങ്ങൾ വിൽക്കുന്നവരെയോ കണ്ടാൽ വിളിച്ച് പറയേണ്ട നമ്പർ ഉൾപ്പെടെ ഈ സ്റ്റിക്കറിലുണ്ട്. എച്ച്.എം.ബിന്ദു സി.എസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കടയ്ക്കാവൂർ എസ്.എച്ച്.ഒ സജിൻ ലൂയിസിന്റെ സാന്നിദ്ധ്യത്തിൽ ജനമൈത്രി സബ് ഇൻസ്പെക്ടർ ജയപ്രകാശ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. എസ്.പി.സി, പി.ടി.എ.പ്രസിഡന്റ് ഷൈല,എസ്.പി.സി കോ-ഓർഡിനേറ്റർ സൗദീഷ് തമ്പി (സി.പി.ഒ),എ.സി.പി.ഒ രമ്യചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |