
ആറ്റിങ്ങൽ: കടുവാപ്പള്ളിയിൽ സംഘടിപ്പിക്കുന്ന സമൂഹ നോമ്പുതുറ ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരമെന്ന് മണമ്പൂർ പഞ്ചായത്ത്. ശുചിത്വ മിഷന്റെയും ഹരിതകേരള മിഷന്റെയും നേതൃത്വത്തിൽ നടക്കുന്ന മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി മണമ്പൂർ പഞ്ചായത്തിന്റെ ഇടപെടലിലൂടെയാണ് കടുവാപ്പള്ളിയിലും നോമ്പുതുറയിൽ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ ഒഴിവാക്കപ്പെട്ടത്. നോമ്പിന്റെ ഭാഗമായി പഞ്ചായത്ത് അസി.സെക്രട്ടറി സനു.എ.എസ് ജമാഅത്ത് ട്രസ്റ്റ് ഭാരവാഹികൾക്ക് പള്ളി അങ്കണത്തിൽ അഭിനന്ദന പോസ്റ്റർ കൈമാറി. കടുവയിൽ മുസ്ലിം ജമാഅത്ത് ഭാരവാഹികളായ എം.എസ്.ഷെഫീർ,സജീർ ഖാൻ അൻസാരി,മുനീർ മൗലവി,പഞ്ചായത്ത് പ്രസിഡന്റ് എ.നഹാസ് പഞ്ചായത്ത് ജീവനക്കാരായ ശരത്,അനിമോൻ,ഹരിത കേരള മിഷൻ ആർ.പി.രമ്യ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |