തിരുവനന്തപുരം:ഗാന്ധി സെന്റർ ഫോർ റൂറൽ ഡെവലപ്മെന്റും തിരുവനന്തപുരം വൈ.എം.സി.എ യും കേരള ഗാന്ധി സ്മാരക നിധിയും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വദേശി സോപ്പുത്പന്ന നിർമ്മാണ പരിശീലനം ഏപ്രിൽ 4,5,6 തീയതികളിൽ നടക്കും. കൺസ്യൂമർ ഉത്പന്ന നിർമ്മാണം 7നും 8നും നടക്കും. മില്ലറ്റ് പരിശീലനം 9,10,ഭക്ഷ്യ ഉത്പന്ന നിർമ്മാണം 11,12,13,ചക്ക ഉത്പന്ന നിർമ്മാണം 14,15,16,കറി മസാലപ്പൊടി നിർമ്മാണം 21,22,അച്ചാർ നിർമ്മാണം 23,24,കേക്ക് നിർമ്മാണം 25,മുതൽ 27 വരെ, കേക്ക് ഡക്കറേഷൻ 28,29,പേപ്പർ ബാഗ് നിർമ്മാണം 30,മേയ്1,ബേക്കറി സനാക്സ് നിർമാണം 2,3,4,ഐസ്ക്രീം ഫ്രൂട്സ് സലാഡ് പുഡിംഗ് പരിശീലനം 5,6,7,പ്രകൃതികൃഷി മട്ടുപ്പാവ് കൃഷി പരിശീലനം 8,9 തീയതികളിലും നടക്കും. സെക്രട്ടേറിയറ്റിനു സമീപമുള്ള തിരുവനന്തപുരം വൈ.എം.സി.എ ഹാളിലാണ് പരിശീലനം. വിവരങ്ങൾക്ക് ഫോൺ: 9447154338, 9495954338.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |