SignIn
Kerala Kaumudi Online
Thursday, 22 October 2026 11.28 PM IST

മൊബൈൽ ഫോണും പണവും മോഷ്ടിച്ച ആൾ അറസ്റ്റിൽ

aresst

കൊടുങ്ങല്ലൂർ : മൊബൈൽ ഫോണും പണവും മോഷ്ടിച്ച ആൾ അറസ്റ്റിൽ. സുൽത്താൻ ബത്തേരി ചീരാൽ വരിക്കേരി കോളനി വീട്ടിൽ മണിയെന്ന് വിളിക്കുന്ന കണ്ണനെയാണ് (36) കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തെക്കേനടയിൽ മൊബൈൽ മോഷണം നടത്തിയെന്നാരോപിച്ച് ഒരാളെ തടഞ്ഞ് നിറുത്തിയിരിക്കുന്നതായി വിവരം ലഭിച്ചതനുസരിച്ച് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കെ.സാലിം സ്ഥലത്ത് ചെന്ന് പരിശോധിച്ചതിൽ നിന്നും ഇയാളിൽ നിന്നും രണ്ട് മൊബൈൽ ഫോണും 5250 രൂപയും കണ്ടെടുത്തു.


വിശദമായി ചോദ്യം ചെയ്തതിൽ ഇയാളുടെ കൈയിൽ കാണപ്പെട്ട മൊബൈലും പണവും കൊടുങ്ങല്ലൂർ തെക്കെ നടയിൽ നിന്ന് രണ്ടുപേരിൽ നിന്നായി മോഷ്ടിച്ചതാണെന്ന് കുറ്റസമ്മതം നടത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷൻ, കോഴിക്കോട് പൊലീസ് സ്റ്റേഷൻ, കണ്ണൂർ റെയിൽവേ, കോഴിക്കോട് റെയിൽവേ എന്നിവിങ്ങളിലായി ആക്രമിച്ച് പരിക്കേൽപ്പിച്ച് കവർച്ച നടത്തിയതിനും, നിരോധിത ലഹരി വസ്തുക്കൾ വിൽപ്പന നടത്തിയതിനും, ലഹരി ഉപയോഗിച്ചതിനുമായി 12 കേസുണ്ട്. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബി.കെ.അരുൺ, സബ് ഇൻസ്‌പെക്ടർ കെ.സാലിം, സിവിൽ പൊലീസ് ഓഫീസർമാരായ അബീഷ് ഇബ്രാഹിം, വിഷ്ണു എന്നിവർ ചേർന്നാണ് കണ്ണനെ അറസ്റ്റ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL